31 January, 2026 07:17:59 PM
ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 161 വർഷം കഠിന തടവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 161 വർഷം കഠിന തടവ് വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. 87,000 രൂപ പിഴയും വിധിച്ചു. പൗഡിക്കോണം സ്വദേശി സന്തോഷ് കുമാറിനെയാണ് ശിക്ഷിച്ചത്. 2019 ലാണ് കേസ് ആസ്പദമായ സംഭവം നടന്നത്.




