27 January, 2026 08:01:02 PM
ശ്രീകാര്യത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 50 പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: ശ്രീകാര്യത്തെ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി പരാതി. ശ്രീകാര്യത്തെ എ വൺ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ച 50ഓളം പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ശനിയാഴ്ച വൈകിട്ട് ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. അവശരായവരെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ കോർപ്പറേഷൻ അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചു.




