10 January, 2026 03:36:06 PM


ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമന്‍ സെന്‍ ചുമതലയേറ്റു



തിരുവനന്തപുരം: ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ശനിയാഴ്ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ സന്നിഹിതനായിരുന്നു. കൊല്‍ക്കത്ത സ്വദേശിയാണ് ജസ്റ്റിസ് സൗമന്‍ സെന്‍. 2011ലാണ് കല്‍ക്കട്ട ഹൈക്കോടതിയിലും 2025 സെപ്റ്റംബറില്‍ മേഘാലയ ഹൈക്കോടതിയിലും ജഡ്ജിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309