07 January, 2026 09:24:10 AM
ലളിതാ സഹസ്ര നാമം എന്താണ് എന്ന് അങ്ങേയ്ക്ക് അറിയാമോ?: മുഖ്യമന്ത്രിയെ വെട്ടിലാക്കി ഫേസ്ബുക്ക് പോസ്റ്റ്

തൃശൂർ: "വസ്ത്രം ഊരി മാത്രമേ ക്ഷേത്രങ്ങളിൽ പോകാവൂ എന്ന ആചാ രം മാറ്റണം" എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഹൈന്ദവവിശ്വാസികൾക്കിടയിൽ ഏറെ വിവാദമാകുന്നു. രാഷ്ട്രീയപരമായി പിണറായി വിജയനെ അനുകൂലിക്കുന്നവർ പോലും ഈ വിഷയത്തിൽ അദ്ദേഹത്തെ എതിർത്ത് സംസാരിച്ചു തുടങ്ങി. ഹൈന്ദവരുടെ വിശ്വാസങ്ങൾക്കെതിരെ സംസാരിക്കുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് മറ്റ് മതങ്ങളിലെ അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നില്ല എന്നതാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനങ്ങൾ സനാതനധർമത്തെ കുറിച്ചോ ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവയിലേതെങ്കിലുമോ പഠിച്ചിട്ടാണോ എന്നും ചോദ്യമുയരുന്നു. ഇത്തരം ചോദ്യങ്ങളുമായി അജയൻ ഭാസ്കരൻ നായർ എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ ആകുകയാണ്. അദ്ദേഹത്തിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം ചുവടെ.

"ഏറെ ബഹുമാനപ്പെട്ട സഖാവ് പിണറായി വിജയൻ സാർ..." വസ്ത്രം ഊരി മാത്രമേ ക്ഷേത്രങ്ങളിൽ പോകാവൂ എന്ന ആചാ രം മാറ്റണം" എന്ന അങ്ങയുടെ പ്രസ്താ വന കണ്ടു..
സത്യം പറയട്ടെ.. ഞാൻ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് അങ്ങ്.. അങ്ങ് സനാതന / ഹിന്ദു ധർമ്മവിശ്വാസികളോട് കാണിക്കുന്ന സ്നേഹത്തിനും കൂടാതെ മാറ്റങ്ങൾ വരുത്തണമെന്നുള്ള അങ്ങയുടെ മനസ്സും ശ്ളാഹനീയമണ്.
ഇവിടെത്തെ പ്രശ്നം എന്തന്നാൽ ??
1. ഹിന്ദുക്കൾ തൂണിലും തുരുമ്പിലും ദൈവത്തെ ദർശിക്കുന്നു.. ചാത്തനും കുറുംകുട്ടിയും മുതൽ ശ്രീ പത്മനാഭ സ്വാമിയും ശ്രീ ദക്ഷിണാമൂർത്തിയേയും വരെ സനാതന ധർമ്മികൾ ദൈവമായി ആരാധിക്കുന്നു. കൂടാതെ പല വിധ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ പല പല സമ്പ്രദായങ്ങൾ പറയുകയാണെങ്കിൽ നൂറ് കണക്കിന് വർഷങ്ങൾ വേണ്ടി വരും.
2. സനാതന ധർമ്മ വിശ്വാസികൾക്ക് വേദങ്ങൾ / ഉപനിഷത്തുകൾ ആരണ്യകങ്ങൾ പുരാണങ്ങൾ ഇതിഹാസങ്ങൾ അതിൻ്റെ ആഖ്യായികൾ തുടങ്ങി ലക്ഷം കോടി പുസ്തകങ്ങൾ ഉണ്ട്..
3. ഷർട്ട് ഇടാനോ ഇടാതെ ആരാധിക്കാനോ ഉള്ള ദൈവങ്ങൾ എന്തിനേറെ നഗ്നമായി പ്പോലും നമുക്ക് മോഷ പ്രാപ്തി നേടാൻ നിരവധി മാർഗ്ഗങ്ങൾ സനാതന ധർമ്മത്തിലുണ്ട്..
4. എൻ്റെ ചോദ്യം എന്താണ് എന്ന് വച്ചാ ൽ അങ്ങ് ഇതിലേതെങ്കിലുമൊന്ന് പഠിച്ചിട്ടാണോ അഭിപ്രായം പറഞ്ഞത്? പോട്ടെ.. ലളിതാ സഹസ്ര നാമം എന്താണ് എന്ന് അങ്ങേയ്ക്ക് അറിയാമോ? ഗായത്രി മന്ത്രം.. അതും പോട്ടെ.. രാമായണത്തി ലെ പത്ത് വരികൾ? അങ്ങനെ സനാതന ധർമ്മത്തിലെ എന്തെങ്കിലും പഠിച്ചിട്ടു ണ്ടോ? അതും പോട്ടെ എന്ന് വയ്ക്കാം.. അങ്ങ് എത്ര ദിവസം അമ്പലത്തിൽ പോയിട്ടുണ്ട്.. ദേവനെ തൊഴുത് പ്രസാദം വാങ്ങി തിരു നെറ്റിയിൽ തൊട്ടിട്ടുണ്ട്. ? കൂടാതെ അമ്പലത്തിൽ പോയപ്പോൾ എത്ര അമ്പലങ്ങളിൽ അങ്ങേയ്ക്ക് ഉടുപ്പ് ഊരേണ്ടി വന്നിട്ടുണ്ട്.. പറയണം സാർ..
5. ഏറെ ബഹുമാനത്തോടെ ഒരു കാര്യം പറയട്ടെ സാർ.. പഠിച്ചിട്ട് പോരേ വിശ്വാ സികളുടെ കാര്യത്തിൽ അഭിപ്രാ യം പറയാൻ?
ശരി സമ്മതിച്ചു. അങ്ങ് മുഖ്യമന്ത്രിയാണ്. നവോദ്ധാനമാണ് അങ്ങയുടെ ലക്ഷ്യം. 0k.. എന്നാൽ സാർ ഇത് അമ്പലത്തിനു ള്ളിൽ നടക്കുന്ന കാര്യം.. അങ്ങേയ്ക്ക് ഇടപെടാൻ പറ്റിയ ചില കാര്യങ്ങൾ പറയട്ടെ സാർ?
6. ഇസ്ളാം മതത്തിലെ സ്ത്രീകളെ അവ രുടെ പള്ളികളിൽ പ്രവേശിപ്പിക്കാറില്ല.. കൂടാതെ സ്ത്രീകളുടെ ഭർത്താവോ മക്കളോ അച്ഛനമ്മമാരോ ആര് മരിച്ചാൽ പോലും അവർക്ക് ആ ഖബറിടം കാണാ ൻ നിഷിധവുമാണ് (തെറ്റുണ്ടെങ്കിൽ തിരുത്തുക). ഈ പ്രാചീന ആചാരം ആദ്യം തിരുത്തപ്പെടേണ്ടതല്ലേ സാർ?
7. ഒരു മാസം പോലും പ്രായമില്ലാത്ത പിഞ്ചു പിഞ്ചു കുട്ടികളുടെ രഹസ്യ ഭാഗം കീറി മുറിച്ച് ചോര വീഴ്ത്തുന്നത് അങ്ങ് കാണുന്നില്ലേ? കഷ്ടമല്ലേ? കൊടിയ ബാല പീഡനമല്ലേ അത്? അതിനെതിരെ നടപടി വേണ്ടേ?
8. അമ്പലത്തിൽ ഷർട്ട് ഊരുന്നത് അനാചാരമാണ് എന്ന് പറഞ്ഞ അങ്ങ് കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ മുഖം മറച്ച് കറുത്ത വസ്ത്രം ധരിച്ച് ആണാണോ പെണ്ണാണോ എന്ന് തിരിച്ച റിയാൻ പാടില്ലാതെ സ്വയം വിധിയെ ശപി ച്ച് നടക്കുന്നത് കണ്ടിട്ടില്ല? ആ സമുദായ ക്കാർ കേരളത്തിലിപ്പോൾ 30 % ലധികമു ണ്ട്.. പാവങ്ങൾ.. ആ സമുദായത്തിൽ പെട്ട സ്ത്രീകൾക്ക് നവോദ്ധാനം വേണ്ടേ സാർ?
9. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി ജൻ്റർ ന്യാട്രൽ വസ്ത്രധാരണം, എന്ന് വച്ചാൽ സ്കൂളുകളിൽ ആണിനും പെണ്ണിനും ഒരേ വസ്ത്രം, കൊണ്ടു വന്നു.. അത് ഈ അക്കാഡമിക് വർഷത്തിൽ നടപ്പിലാക്കി കൂടെ...?? കൂടാതെ വിദ്യാലയങ്ങളിലെ സമയം മാറ്റം.. കുട്ടികൾ രാവിലെ 7 മണി മുതൽ സ്കൂളുകളിൽ വരട്ടെ? അതും കൂടി അങ്ങ് നടപ്പിലാക്കാൻ ശ്രമിച്ച് കൂടെ.?
10. കൂടാതെ വഖഫ് ബോർഡ് നിയമനം PSC യ്ക്ക് വിടണം, വർഷങ്ങളായി രണ്ട് കൃസ്ത്യൻ വിഭാഗങ്ങളിലെ തർക്കം സുപ്രീം കോടതി വിധി നടപ്പിലാക്കണം. പിന്നെ പിഞ്ച് കുട്ടികളെ ഇളം പ്രായത്തി ൽ മതം പഠിപ്പിക്കുന്നത് നിറുത്തണം തുടങ്ങിയ നൂറ് കണക്കിന് പ്രശ്നങ്ങളി ൽ അങ്ങ് നടപ്പാക്കാതേയും അഭിപ്രായം പറയാതേയും ഇരിക്കുമ്പോൾ ഈ അമ്പ ലത്തിൽ ഷർട്ട് ഊരി ദേവനെ കാണണോ ഊരാതെ ദേവനെ കാണണോ എന്നൊ ക്കെ വിശ്വാസികൾ തീരുമാനിക്കുന്ന തല്ലേ നല്ലത് സാർ? അതൊക്കെ ചർച്ച ചെയ്ത് തീരുമാനിക്കാനുള്ള അറിവും ബുദ്ധിയും കഴിവും സനാതന ധർമ്മ വിശ്വാസികൾക്ക് ഉണ്ട് സാർ. അവരത് ചെയ്തോളും.. സാർ.. ഏറെ ബഹുമാന മുള്ളതു കൊണ്ട് കൂടുതലായി ഒന്നും പറയുന്നില്ല.
നമസ്കാരം സാർ.."




