06 January, 2026 08:08:32 PM
തീരുമാനമെടുക്കും മുൻപ് തന്നെ കേൾക്കണം; രാഹുൽ പ്രതിയായ ബലാത്സംഗ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാൽസംഗ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ. തന്നെയും ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണം. വലിയ സൈബർ ആക്രമണം തനിക്ക് നേരിടേണ്ടി വരുന്നു എന്നും പരാതിക്കാരി വ്യക്തമാക്കുന്നു. ആദ്യ കേസിലെ മുൻകൂർ ജാമ്യ ഹർജി നാളെ പരിഗണിക്കും.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.




