29 December, 2025 04:35:45 PM


ഓഫീസ് മുറി വിവാദം; ആർ ശ്രീലേഖ അപക്വമായി പെരുമാറി- എ.എൻ. ഷംസീർ



തിരുവനന്തപുരം: എം എൽ എ ഓഫീസ് മുറി ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യം വിവാദമാകുന്നു. സംഭവത്തില്‍ പ്രതികരിച്ച് സ്പീക്കർ എ. എൻ. ഷംസീർ. കൗൺസിലറിന് എങ്ങനെയാണ് എംഎൽഎയോട് മാറാൻ പറയാൻ കഴിയുക. കുറച്ചു കൂടി മെച്ചൂരിറ്റി കാണിക്കണം. അവർ ഞങ്ങൾ ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്നാൽ കൗൺസിലർ ആർ ശ്രീലേഖ അപക്വമായി പെരുമാറി. പ്രോട്ടോക്കോളിൽ മുകളിൽ എംഎൽഎയാണ്. ഇരുവരും ജനസേവനമാണ് ചെയ്യുന്നത്. എംഎൽഎ ഹോസ്റ്റലിൽ പരിചയം ഉള്ളവർ താമസിക്കുന്നുണ്ടാവും. ജനങ്ങൾക്ക് എളുപ്പത്തിൽ വരാനാണ് ഓഫീസ്. ചെറിയ കാര്യം കുത്തിക്കുത്തി വലുതാക്കേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് നേതാക്കളുടെ ചോദ്യങ്ങൾക്കും സ്പീക്കർ മറുപടി നൽകി. പൊതുജനങ്ങൾക്ക് എംഎൽഎ ഹോസ്റ്റലിൽ കയറാൻ അനുവാദം വേണം, എന്നാൽ എംഎൽഎ ഓഫീസ് അങ്ങനെ അല്ലെന്ന് എ.എൻ. ഷംസീർ പറഞ്ഞു. ഇതൊരു അടഞ്ഞ അധ്യായമാണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944