11 November, 2025 12:50:42 PM
കേരള കലാമണ്ഡലത്തിൽ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്

തൃശൂർ: കേരള കലാമണ്ഡലത്തിൽ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി. ദേശമംഗലം സ്വദേശി കനക കുമാറിന് എതിരെയാണ് ചെറുതുരുത്തി പൊലീസ് കേസ് എടുത്തത്. ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാർഥികളുടെ പരാതിയിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. വിദ്യാർഥികളുടെ പരാതി സർവകലാശാലയാണ് പൊലീസിന് കൈമാറിയത്.
അധ്യാപകനും മുൻ വകുപ്പ് മേധാവിയുമായിരുന്നു കനക കുമാർ. അധ്യാപകൻ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എന്നാണ് പരാതിയിൽ പറയുന്നത്. വിദ്യാർത്ഥികളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സർവകലാശാല പൊലീസിന് പരാതി കൈമാറിയത്.




