08 November, 2025 06:56:33 PM
നേത്രാവതി എക്സ്പ്രസിൽ യാത്രക്കാരൻ്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച പാന്‍ട്രി ജീവനക്കാരൻ അറസ്റ്റിൽ

ഷൊർണൂർ: ട്രെയിനുള്ളിലെ ഭക്ഷണശാലയിലെ ജീവനക്കാരൻ യാത്രക്കാരൻ്റെ ശരീരത്തിലേക്ക് തിളച്ചവെള്ളം ഒഴിച്ച് പൊള്ളൽ ഏൽപ്പിച്ച സംഭവത്തിൽ പാൻട്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പാർട്രികാർ മനേജരായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
നേത്രാവതി എക്സ്പസിൽ യാത്രചെയ്യുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരൻ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്.ചൂടുവെള്ളം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് രാഗവേനേദ്ര സിങ് അഭിഷേകിന് നേരെ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.
മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസില്‍ വെള്ളിയാഴ്ചയായിരുന്നു അതിക്രമം. സുഹൃത്തുക്കള്‍ക്കൊപ്പം തൃശൂരിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുടിവെള്ളം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം.




