23 October, 2025 07:06:04 PM


കോളേജ് ഫ്രഷേഴ്‌സ് പാർട്ടിക്കിടെ വിദ്യാർഥി കുത്തേറ്റ് മരിച്ചു; 6 പേർ അറസ്റ്റിൽ



ലാത്തൂർ: മഹാരാഷ്ട്രയിലെ സ്വകാര്യ കോളേജിൽ നടന്ന ഫ്രഷേഴ്‌സ് പാർട്ടിക്കിടെയുണ്ടായ ആക്രമണത്തിൽ ഒരു വിദ്യാർഥി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാർട്ടിക്കിടെ നൃത്തം ചെയ്യുന്നതിനിടയിൽ ഉണ്ടായ വഴക്ക് വാക്കുതർക്കത്തിലേക്ക് പോകുകയായിരുന്നു.

സൂരജ് ഷിൻഡെ എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. കോളേജിലെ വിദ്യാർത്ഥികളുടെ സംഘം വടികളും മറ്റും ഉപയോഗിച്ച് ഷിൻഡെയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിൻഡെയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകം, പരിക്കേൽപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് ആദ്യം നാല് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു, തുടരന്വേഷണത്തിലാണ് ആറ് പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു, തുടരന്വേഷണത്തിലാണ് ആറ് പ്രതികളെയും അറസ്റ്റ് ചെയ്തത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K