23 October, 2025 11:59:03 AM
ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ പ്രതിയായ ജോബി ജോർജിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന യുവാവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. രണ്ട് പേരെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് ആറ്റിങ്ങലിൽ എത്തിക്കും. ഇന്നലെ രാവിലെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം ബിയർ കുപ്പി കൊണ്ട് മുറിവേൽപ്പിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. സി സി ടി വി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയിലേക്ക് എത്തിയത്.




