15 October, 2025 04:14:09 PM
മദ്യപാനത്തിനിടെ തർക്കം; കൊല്ലത്ത് മധ്യവയസ്കനെ തലയ്ക്കടിച്ച് കൊന്നു

കൊല്ലം: ചടയമംഗലത്ത് മധ്യവയസ്കനെ തലയ്ക്കടിച്ച് കൊന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചടയമംഗലം പോരേടം മാടൻനട സ്വദേശി സ്വദേശി( 54) നൗഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കരകുളം ചെറുവേലിക്കോണത്തു വീട്ടിൽ വിജേഷിനെ ചടയമംഗലം പൊലീസ് പിടികൂടി. സിമൻ്റ് കട്ട കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.