08 October, 2025 07:12:22 PM
കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം നഗരത്തില്‍ സ്റ്റീല്‍ വ്യാപാര കേന്ദ്രത്തില്‍ വന്‍ കവര്‍ച്ച. കൊച്ചി കുണ്ടന്നൂരിലെ നാഷണല്‍ സ്റ്റീല്‍ കമ്പനിയിലാണ് സംഭവം. ഇന്ന് വൈകീട്ട് 3.15ഓടെയായിരുന്നു കവർച്ച. ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പെപ്പര്‍ സ്പ്രേ അടിച്ചായിരുന്നു മോഷണം. 80 ലക്ഷം രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
മുഖം മൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളെ മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വടുതല സ്വദേശി സജിയാണ് പിടിയിലാതെന്നാണ് റിപ്പോര്‍ട്ട്. പണം ഇരട്ടിപ്പിക്കല്‍ തര്‍ക്കമാണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം.