29 September, 2025 04:10:00 PM


ചിക്കന്‍കറി ചോദിച്ച മകനെ അമ്മ ചപ്പാത്തിക്കോലിന് അടിച്ചു കൊന്നു; മകള്‍ക്കും പരിക്ക്



പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ചിക്കന്‍കറി വേണമെന്നാവശ്യപ്പെട്ട മക്കളെ ചപ്പാത്തിക്കോലിന് തല്ലി അമ്മ. അടിയെ തുടര്‍ന്ന് ഏഴുവയസുകാരന്‍ കൊല്ലപ്പെട്ടു. ചിന്‍മയ് ധുംഡെയെന്ന കുട്ടിയാണ് മരിച്ചത്. വൈകുന്നേരം ഭക്ഷണമുണ്ടാക്കവേ ചപ്പാത്തിക്കൊപ്പം തനിക്ക് ചിക്കന്‍ കറി കഴിക്കാന്‍ കൊതിയാകുന്നുവെന്നും ചിക്കന്‍ വേണമെന്ന് ചിന്‍മയ് അമ്മ പല്ലവിയോട് ആവശ്യപ്പെട്ടത്. ഇത് കേട്ട് ദേഷ്യം വന്ന പല്ലവി ചപ്പാത്തി പരത്തിക്കൊണ്ടിരുന്ന കോലെടുത്ത് മകനെ പൊതിരെ തല്ലുകയായിരുന്നു. സഹോദരനെ തല്ലുന്നത് കണ്ട് ഓടിയെത്തിയ പത്തുവയസുകാരി മകളെയും പല്ലവി തല്ലി. മകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിവന്ന അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചതും കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചതും. ആശുപത്രിയിലെത്തുമ്പോഴേക്കും ചിന്‍മയ മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പല്ലവിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പല്ലവിക്ക് മാനസിക വെല്ലുവിളിയുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും കുട്ടികളോട് ക്രൂരമായി പെരുമാറാനുള്ള കാരണമറിയാന്‍ വിദഗ്ധസഹായം തേടുമെന്നും പൊലീസ് അറിയിച്ചു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K