27 September, 2025 10:30:36 AM


അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വര്‍ണവും തട്ടി; മലപ്പുറത്ത് പൂർവ വിദ്യാർഥി അറസ്റ്റിൽ



മലപ്പുറം: മലപ്പുറത്ത് അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടിയെടുത്ത പൂർവ വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം തലക്കടത്തൂർ സ്വദേശിയായ നീലിയത് വേർക്കൽ ഫിറോസ് (51) ആണ് അറസ്റ്റിലായത്. 1988 മുതൽ 1990 വരെ ഇയാളെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിനിരയായത്. സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞാണ് പ്രതി അധ്യാപികയെ വഞ്ചിച്ചത്. ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. തുടർന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി. ഇതിലൂടെ വിശ്വാസം പിടിച്ചു പറ്റിയ പ്രതി, പിന്നീട് തവണകളായി 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങുകയായിരുന്നു. കർണാടകയിൽ നിന്നാണ് പ്രതിയെ പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K