25 September, 2025 04:31:23 PM


കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി



കണ്ണൂര്‍: കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസിൽ പ്രതിയായ തീവെട്ടി ബാബു എന്ന കൊല്ലം പുതുക്കുളം കുളത്തൂർകോണം സ്വദേശി എ ബാബുവാണ് രക്ഷപ്പെട്ടത്. പയ്യന്നൂരിൽ നിന്നും മോഷണക്കേസിൽ പിടികൂടിയ പ്രതിയുടെ ആരോഗ്യാവസ്ഥ മോശമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്നാണ് പ്രതി ചാടിപ്പോയത്.

ജില്ലാ പൊലീസ് ആസ്ഥാനത്തുനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് പ്രതിയെ നിരീക്ഷിക്കാൻ നിയോഗിച്ചിരുന്നത്. ചികിത്സയ്ക്കിടെയാണ് ഇയാൾ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. മോഷ്ടാവിനെ പിടികൂടാനുള്ള പരിശോധനയും അന്വേഷണവും തുടരുകയാണ്. ഭരണങ്ങാനം, പുതുക്കുളം ഉൾപ്പെടെ തെക്കൻജില്ലകളിലും കണ്ണൂർ, കാസർകോട് ജില്ലകളിലായി നിരവധി മോഷണം കേസുകളിൽ ഇയാൾ പ്രതിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K