22 September, 2025 12:17:09 PM


പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; കൊലപാതകവിവരം ഫേസ്ബുക്കിൽ ലൈവിട്ട് പ്രതി



കൊല്ലം: പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. ഭർത്താവ് ഐസക്ക് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഐസക്ക് ഫേസ്ബുക്കിൽ ലൈവ് ഇടുകയായിരുന്നു. താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വർണ്ണവും പണവും ശാലിനി സ്വന്തം ഇഷ്ട പ്രകാരം ചെലവഴിച്ചെന്നും ഐസക്ക് ആരോപണവും ഉന്നയിക്കുന്നുണ്ട്. ഫേസ്ബുക്കിൽ കൊലപാതകത്തിന്റെ കാര്യങ്ങൾ വിശദീകരിച്ച ശേഷം ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ഐസക്കും ശാലിനിയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ നിശ്ചയിച്ചാണ് ഐസക് ശാലിനിയുടെ വീട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K