21 September, 2025 07:55:09 PM


കളമശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അയല്‍വാസി ഒളിവില്‍



കൊച്ചി: കളമശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അയല്‍വാസിയായ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പൊലീസിനു പരാതി ലഭിച്ചത്. നാലു മാസത്തിനിടയില്‍ കുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പൊലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. ഇതരസംസ്ഥാനത്തൊഴിലാളി ദമ്പതികളുടെ മകളാണ് കുട്ടി. മെഡിക്കല്‍ പരിശോധനയ്ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K