16 September, 2025 09:29:54 AM
കാസര്‍കോട് പതിനാറുകാരനെ പീഡിപ്പിച്ചു; പ്രതികളിൽ യൂത്ത് ലീഗ് നേതാവും ആർപിഎഫ് ഉദ്യോഗസ്ഥനും

കാസർകോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് എട്ട് കേസുകൾ. ജില്ലയിലെ ഒരു എഇഒ, യൂത്ത് ലീഗ് നേതാവ്, ആർ പി എഫ് ഉദ്യോഗസ്ഥർ എന്നിവരടക്കമാണ് കേസിലെ പ്രതികൾ. പ്രതികളിൽ പലരും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തേക്കും വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം.
ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവര്‍ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. നാല് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപീകരിചിരിക്കുന്നത്. നിലവില്‍ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ മാത്രം എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലയില്‍ ഉള്ളവരാണ് പ്രതികള്‍. രണ്ട് വര്‍ഷമായി 16കാരന് പ്രതികളിൽ നിന്ന് പീഡനമേൽക്കേണ്ടിവന്നു എന്നാണ് വിവരം.
കുട്ടി പ്രതികളുടെ വലയില്‍ അകപ്പെട്ടത് GRINDR (GAY DATING AND CHAT) ആപ്പ് വഴിയെന്നാണ് വിവരം. 18 വയസ്സായെന്ന് രേഖപ്പെടുത്തിയാണ് ആപ്പ് ഉപയോഗിച്ചത്. ഏജന്റ് മുഖേന പ്രതികള്‍ കുട്ടിക്ക് അടുത്തെത്തി. ചന്തേര പൊലീസ് സ്റ്റേഷനില്‍ മാത്രം ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എട്ടു കേസുകള്‍ ജില്ലയ്ക്ക് പുറത്ത്. 14 കേസുകളിലായി 18 പേരാണ് പ്രതികള്‍. ഇനി പിടികൂടാന്‍ ഉള്ളത് 10 പ്രതികളെയാണ്.