15 September, 2025 11:43:05 AM
കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണം; 65 ദിവസത്തേക്ക് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി 65 ദിവസത്തേക്ക് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്രധാന പാതകളിലൂടെ ട്രെയിനുകൾ 20 മിനിറ്റ് വരെ വൈകി ഓടാൻ സാധ്യതയെന്ന് റെയിൽവേ അറിയിച്ചു. രാവിലെ 10.45 നും 12.15 നുo ഇടയിൽ ഒന്നരമണിക്കൂറും രാത്രി 10.30 മുതൽ പുലർച്ചെ 3.30 വരെ അഞ്ച് മണിക്കൂറുമായിരിക്കും നിർമാണ പ്രവർത്തനങ്ങൾ. നവംബര്‍ 14 വരെ നിയന്ത്രണം തുടരും.




