12 September, 2025 12:10:41 PM


മറയൂരിൽ ട്രാവലർ മറിഞ്ഞ് മൂന്നുപേർക്ക് ഗുരുതര പരിക്ക്



ഇടുക്കി: മറയൂരില്‍ ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. കടയ്ക്കലില്‍ നിന്നും മറയൂരിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. സനിക(14), അര്‍ണബ് (16), ഡ്രൈവര്‍ രതീഷ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനാറ് പേരാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938