11 September, 2025 10:51:57 AM
ഗായകൻ അഫ്സലിന്‍റെ വീട്ടിലേക്ക് നിയന്ത്രണംവിട്ട വാൻ ഇടിച്ചു കയറി

കൊച്ചി: മട്ടാഞ്ചേരിയിൽ ടെമ്പോ ട്രാവലറുകൾ കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട വാൻ പിന്നണി ഗായകൻ അഫ്സലിൻ്റെ വീട്ടിലേക്ക് ഇടിച്ചു കയറി മതിലും കാർപോർച്ചും തകർത്തു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ല. അഫ്സലിൻ്റെ മട്ടാഞ്ചേരി ചുള്ളിക്കലുള്ള വീട്ടിലേക്കാണ് രാവിലെ വാൻ ഇടിച്ചു കയറിയത്.