08 September, 2025 03:30:20 PM
മൂവാറ്റുപുഴയിൽ ഉപയോഗശൂന്യമായ ഗ്യാരേജില്‍ അജ്ഞാത മൃതദേഹം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കെ എസ് ആര്‍ ടി സിയുടെ ഉപയോഗശൂന്യമായ ഗ്യാരേജില്‍ അജ്ഞാത മൃതദേഹം. മൂവാറ്റുപുഴ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ഉപയോഗശൂന്യമായ കെ എസ് ആര്‍ ടി സി ഗ്യാരേജില്‍ ആണ് 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് സമീപവാസികള്‍ മൃതദേഹം കണ്ടത്. കറുത്ത മുണ്ടും നീലയും വെള്ളയും ചേര്‍ന്ന ചെക്ക് ഷര്‍ട്ടുമാണ് വേഷം. കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് പരിസരത്തുകൂടി അലഞ്ഞുതിരിഞ്ഞു നടന്ന ആളാണ് ഇതെന്ന് സമീപവാസികള്‍ പറഞ്ഞു.