08 September, 2025 12:10:11 PM
ഇടുക്കിയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

തൊടുപുഴ: ഇടുക്കി മച്ചിപ്ലാവിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. മച്ചിപ്ലാവ് ചാറ്റുപാറ സ്വദേശി പത്രോസ് ആണ് മരിച്ചത്. തലയ്ക്കും ശരീരത്തിനും വെട്ടേറ്റ സാറാമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വീടിന് തൊട്ടടുത്ത സ്ഥാപനത്തിലാണ് പത്രോസും ഭാര്യയും ജോലി ചെയ്തിരുന്നത്.സമയമായിട്ടും ഇരുവരും ജോലിക്കെത്താതായതോടെ സ്ഥാപന ഉടമ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടില്‍ സാറാമ്മ വെട്ടേറ്റ നിലയിലും പത്രോസിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയത്.