06 September, 2025 05:35:53 PM
പെരുമ്പാവൂരില്‍ ലോഡ്ജിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പാവൂർ: പെരുമ്പാവൂരിലെ സ്വകാര്യ ലോഡ്ജിൻ്റെ മുറ്റത്ത് യുവാവ് മരിച്ച നിലയിൽ. ഏകദേശം 45 വയസ്സ് തോന്നിക്കുന്ന മലയാളിയാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് അനുപമ ലോഡ്ജിൻ്റെ ആളൊഴിഞ്ഞ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. തലയുടെ പിൻഭാഗത്തും ചെവികളിലും ചോരപ്പാടുകളുണ്ട്.
കഴിഞ്ഞ അഞ്ചുദിവസമായി ഈ ലോഡ്ജ് അവധിയാണ്. ആളുകൾ സഞ്ചരിക്കാത്ത ഭാഗത്ത് മൃതദേഹം കണ്ടെത്തിയത് ദുരൂഹതകൾ വർധിപ്പിക്കുന്നുണ്ട്. പെരുമ്പാവൂർ പൊലീസ് സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത സ്ഥാപന ഉടമയാണ് മൃതദേഹം കണ്ടത്. ഇയാൾ ഉപയോഗിക്കുന്ന ശുചിമുറിക്ക് സമീപത്താണ് മൃതദേഹം കിടന്നത്.