02 September, 2025 07:53:12 PM
കൈക്കൂലി വാങ്ങുന്നതിനിടെ മരട് എസ്‌ഐ അറസ്റ്റില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ മരട് എസ്‌ഐ ഗോപകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ പെട്ട വാഹനം തിരിച്ചുനല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ സ്റ്റേഷനില്‍ നിന്നും വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തത്. ഗോപകുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാഹന ഉടമ വിജിലന്‍സിനെ ബന്ധപ്പെട്ടിരുന്നു. അവര്‍ നിര്‍ദേശിച്ചത് പ്രകാരം പതിനായിരം രൂപയുമായാണ് വാഹന ഉടമ സ്റ്റേഷനില്‍ എത്തിയത്. ഈ പണം വാങ്ങുന്നതിനിടെ വിജിലന്‍സ് എസ്‌ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉടന്‍ കോടതിയില്‍ ഹാജരാക്കും.