12 July, 2025 09:52:53 PM


വാഗമണില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞു കയറി; നാല് വയസ്സുകാരന് ദാരുണാന്ത്യം



കോട്ടയം: വാഗമണില്‍ ഇലട്രിക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞ് കയറി നാല് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ (4) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ അമ്മ ആര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വാഗമൺ വഴിക്കടവിൽ ആണ് അപകടം ഉണ്ടായത്. ആര്യയും കുട്ടിയും കാർ ചാർജ് ചെയ്യാൻ ഇട്ടിട്ട് കസേരയിൽ ഇരിക്കുകയായിരുന്നു. ഈ സമയം ചാർജ് ചെയ്യാൻ എത്തിയ മറ്റൊരു വാഹനമാണ് ഇവരെ ഇടിച്ചിട്ടത്. പാല പോളിടെക്നിക്കിലെ അധ്യാപികയാണ് ആര്യ മോഹൻ.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953