21 November, 2025 08:53:31 PM


തദ്ദേശ തെരഞ്ഞെടുപ്പ്: പത്രിക സമർപ്പണം പൂർത്തിയായി; സൂക്ഷ്മപരിശോധന ശനിയാഴ്ച



കോട്ടയം: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം  പൂർത്തിയായി. സൂക്ഷ്മപരിശോധന ശനിയാഴ്ച (നവംബർ 22)   നടക്കും. നവംബർ 24 (തിങ്കൾ) ഉച്ചകഴിഞ്ഞ് മൂന്നു വരെ സ്ഥാനാർഥിത്വം പിൻവലിക്കാം.  സ്ഥാനാർഥികൾക്കു ചിഹ്നം ലഭിക്കാൻ രാഷ്ട്രീയ പാർട്ടിയുടെ ശിപാർശക്കത്ത് നവംബർ 24ന് ഉച്ചകഴിഞ്ഞു മൂന്നുവരെ നൽകാം. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയപരിധിക്കു ശേഷമാണ് ചിഹ്നം അനുവദിക്കുക. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303