27 October, 2025 06:05:39 PM


പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ വികസന സദസ് നടത്തി



കോട്ടയം: പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ വികസന സദസ് അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മയ്ക്കായി പണികഴിപ്പിക്കുന്ന മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാം ഘട്ട നിര്‍മാണോദ്ഘാടനവും പുതുപ്പള്ളി ഗ്രാമപഞ്ചായതത്തിന്റെ വികസനരേഖയുടെ പ്രകാശനവും എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ റിസോഴ്സ് പേഴ്സണ്‍ പി.ഡി. അരുണും ഗ്രാമപഞ്ചായത്തിന്റെ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറി ഇ.കെ. രാജുവും അവതരിപ്പിച്ചു.  പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അനില്‍ എം. ചാണ്ടി, ശാന്തമ്മ തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, അസിസ്റ്റന്റ് സെക്രട്ടറി എ.എന്‍. സുധീര്‍, ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബൈജു ഗുരുക്കള്‍ , സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷ മധു,രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ അശോകന്‍ പാണ്ഡ്യാല, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294