23 June, 2025 08:33:20 PM
കോട്ടയം ജില്ലാ വികസനസമിതി യോഗം 28ന്

കോട്ടയം: ജൂൺമാസത്തെ ജില്ലാ വികസനസമിതി യോഗം 28 ശനിയാഴ്ച രാവിലെ 10.30ന് ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേരും. വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.