25 September, 2024 10:30:26 AM
ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വൻ അപകടം ഒഴിവായി

ആലുവ: ആലുവ ടൗണിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ആലുവ ജോസ് ജംഗ്ഷനിലെ സെന്‍റ് സേവ്യേഴ്‌സ് കോളേജിന് മുന്നിൽ ഇന്നു രാവിലെ പത്തു മണിയോടെയാണ് അപകടം. മഞ്ഞാലി സ്വദേശി ഫെബിന്‍റെ നിസാൻ മാഗ്‌നെറ്റ് കാറിനാണ് തീപിടിച്ചത്. 
ഫെബിനും സുഹൃത്തു ഷാനവാസുമാണ് കാറിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ നിന്ന് പുക ഉയരുന്ന കണ്ടതോടെ ഇരുവരും ചാടി ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി. അഗ്നി സുരക്ഷ സേന എത്തി തീ അണച്ചു.  അപകടത്തെ തുടർന്ന് ആലുവ അദ്വൈതാശ്രമം - റെയിൽവേ സ്റ്റേഷൻ റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
                                
                                        


