14 August, 2026 02:00:47 PM


കണ്ണമ്മൂല വിഷ്ണു കൊലക്കേസ്; മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം



തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു കൊലക്കേസിൽ കുറ്റക്കാരായ 7 പ്രതികൾക്കും ജീവപര്യന്തം തടവും 20 വർഷം കഠിനതടവും വിധിച്ച് കോടതി. നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതിയുടേതാണ് ചരിത്രപരമായ വിധി. ജീവപര്യന്തത്തിന് പുറമെ പ്രതികൾ ഓരോരുത്തരും 1.75 ലക്ഷം രൂപ വീതം പിഴയടയ്ക്കാനും സ്പെഷ്യൽ കോടതി ജഡ്ജി ഷാജഹാൻ ഉത്തരവിട്ടു. 

ആകെ തുകയിൽ നിന്നും വിഷ്ണുവിന്റെ അമ്മയ്ക്ക് 5 ലക്ഷം രൂപയും 1, 3 സാക്ഷികൾക്ക് 3 ലക്ഷം രൂപ വീതവും നൽകണം. കൂടാതെ സാക്ഷികൾക്ക് ലീഗൽ സർവീസസ് അതോറിറ്റി മുഖേന അധിക നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശമുണ്ട്. ഒന്നാം പ്രതി കണ്ണമ്മൂല സ്വദേശി ആർ. അരുൺ, ലല്ലു, രാജേഷ്, സനൽ കുമാർ, ശ്രീനാഥ്, വിജീഷ്, മനു എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികൾ.

2016 ഒക്ടോബർ 7-നാണ് ക്രൂരമായ കൊലപാതകം നടന്നത്. പുത്തൻപാലം വിദ്യാധിരാജ റോഡിൽ വീടിനു സമീപം നിൽക്കുകയായിരുന്ന 18-കാരനായ വിഷ്ണുവിനെ മാതാപിതാക്കളുടെ മുന്നിലിട്ടാണ് സംഘം ചേർന്നുവന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച വിഷ്ണുവിന്റെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917