07 May, 2026 01:02:48 PM


കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം; ​പരാതി വൈകിയതിന്‍റെ പേരിൽ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി



എറണാകുളം: കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസിൽ മതിയായ കാരണങ്ങളുണ്ടെങ്കിൽ പരാതി നൽകാൻ വൈകിയത് കേസ് റദ്ദാക്കാൻ കാരണമല്ലെന്ന് ഹൈക്കോടതി. 11-വയസുകാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവിനെ കുറ്റക്കാരനായി കണ്ടെത്തിയത് ശരിവച്ച ഉത്തരവിലാണ് കോടതി നടപടി. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2010 ഡിസംബർ 12 നാണ് സംഭവം. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത്. കുട്ടിയുടെ നഗ്നചിത്രങ്ങളും പ്രതി എടുത്തിരുന്നു. ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ച കുട്ടിയെ ആശുപത്രിയിൽഎത്തിച്ചപ്പോൾ ഡോക്ടറോടാണ് കുട്ടി സംഭവത്തെ കുറിച്ച് തുറന്നുപറഞ്ഞത്. തുടർന്ന് പീഡനം നടന്ന് 15 ദിവസങ്ങൾക്ക് ശേഷം പരാതി നൽകി. പിന്നാലെ പ്രതി ആശുപത്രിയിലും സ്കൂളിലുമെത്തി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

2011 ജനുവരി നാലിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി നൽകുന്നതിലെ കാലതാമസം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കേസ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയത്. സംബന്ധിച്ച് കൃത്യമായ വിശദീകരണമുണ്ടെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് പുറമേ, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ച് കയറൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പ്രതിയെ പാലക്കാട് അഡീഷണൻ സെഷൻസ് കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചു. പിന്നീട് അപ്പീൽ നൽകിയതിന് ശേഷം അഞ്ച് വർഷമായി ചുരുക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295