05 May, 2026 02:25:39 PM


ഇടതുപക്ഷം തകർന്നടിയണമെന്ന ആഗ്രഹമില്ല, അത് മതേതര കേരളത്തിന് നല്ലതല്ല- എ.കെ. ആന്‍റണി



തിരുവനന്തപുരം:  പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. സിപിഐഎമ്മിന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്. കേരളത്തിൽ കണ്ടത് അതിശക്തമായ സർക്കാരിന് വിരുദ്ധമായ കൊടുങ്കാറ്റാണ്. ഈ കൊടുങ്കാറ്റിന്റെ അതിജീവിക്കാനുള്ള ശക്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പരമ്പരാഗതമായ മാർക്സിസ്റ്റ് കോട്ടകൾക്ക് ഇല്ലാതായി പോയി അദ്ദേഹം പ്രതികരിച്ചു.

മാർക്സിസ്റ്റ് പാർട്ടിയുടെ തകർച്ചയിൽ കുത്തിപ്പരിക്കേൽപ്പിക്കാനില്ല. തെറ്റായ നടപടികൾ സിപിഐഎം തിരുത്തണം. എന്ത് ചെയ്താലും ചോദിക്കാൻ ആളില്ലെന്ന നിലപാടാണ് പരാജയത്തിന് കാരണംഇടതുപക്ഷം കേരളത്തിൽ തകർന്നടിയണം എന്ന് ആഗ്രഹിക്കുന്നില്ലെന്നും മതേതര കേരളത്തിന് അത് നല്ലതല്ലെന്നും എ.കെ. ആന്റണി പറഞ്ഞു.

ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസ്സിലാക്കണം. യജമാനൻമാർ ജനമാണ്. മാർക്സിസ്റ്റ് പാർട്ടിക്ക് പറ്റിയ തെറ്റ് യുഡിഎഫിന് പറ്റരുത്. സമ്പത്തിക നില മെച്ചപ്പെടുത്തുന്നതിൽ ആയിരിക്കണം ആദ്യ പരിഗണന വേണ്ടത്. തിരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാക്കണമെന്നും എ കെ ആന്റണി കൂട്ടിച്ചേർത്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925