04 May, 2026 08:32:35 PM
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. ഗവർണർ രാജേന്ദ്ര അർലേക്കർക്കാണ് മുഖ്യമന്ത്രി തന്റെ രാജിക്കത്ത് കൈമാറിയത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ചതായി ഗവർണർ ഔദ്യോഗികമായി അറിയിച്ചു. പുതിയ സർക്കാർ അധികാരമേറ്റ് സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി തുടരും. രാജിക്കത്ത് കൈമാറിയതിന് പിന്നാലെ മുഖ്യമന്ത്രി ഗവർണറുമായി ഫോണിൽ സംസാരിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.




