04 May, 2026 01:04:57 PM
ധർമ്മടത്ത് ലീഡ് തിരിച്ചു പിടിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വിയര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ലീഡ് തിരിച്ചുപിടിച്ചു. ഒരുഘട്ടത്തില്‍ യുഡിഎഫിന്റെ അബ്ദുള്‍ റഷീദിനെതിരെ 2800ലധികം വോട്ടുകള്‍ക്ക് പിന്നില്‍ നിന്ന പിണറായി വിജയന്‍ എട്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 3659 വോട്ടുകള്‍ക്ക് മുന്നിലാണ്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മുന്നില്‍ നിന്ന് നയിച്ച പിണറായി വിജയന് വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഉണ്ടായ തിരിച്ചടി എല്‍ഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിരുന്നു.




