02 May, 2026 05:35:05 PM


സതീശന്‍ പിആര്‍ വര്‍ക്കിലൂടെ നേതാക്കളെ മണ്ടന്മാരാക്കുന്നു- കോട്ടക്കലിൽ സതീശനെതിരെ ഫ്ലക്‌സുകള്‍



മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ മുസ്ലിം ലീഗിനെതിരെ മലപ്പുറം കോട്ടക്കലില്‍ ഫ്‌ളക്‌സുകള്‍. 'മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ, നമ്മുടെ നേതാക്കള്‍ വി ഡി സതീശന്റെ പിആര്‍ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം' എന്നെഴുതിയാണ് ഫ്‌ളക്‌സ്. ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയ വി ഡി സതീശന്‍ ഇപ്പോള്‍ പിആര്‍ വര്‍ക്കിലൂടെ പാര്‍ട്ടിയെ മണ്ടന്മാര്‍ ആക്കുകയാണെന്നും വിമര്‍ശനമുണ്ട്. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300