28 April, 2026 12:28:25 PM


ചുട്ടുപൊള്ളുന്ന കേരളം! 12 ജില്ലകളില്‍ ഉയര്‍ന്ന താപനില; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം



തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. കടുത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുകയും സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, പുറത്തിറങ്ങുന്നവരും വെയിലത്ത് ജോലി ചെയ്യുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

ആരോഗ്യ സംരക്ഷണത്തിനായി പൊതുജനങ്ങള്‍ പ്രത്യേക മുൻകരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാനും, കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണം. നേരിട്ടുള്ള വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കാൻ പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി നിയന്ത്രിക്കണം. വെയിലത്ത് ജോലി ചെയ്യുന്നവർ തങ്ങളുടെ ജോലി സമയം പുനഃക്രമീകരിക്കുന്നത് ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ സഹായിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933