14 April, 2026 01:04:58 PM


മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റ്; അടൂര്‍ സ്വദേശിക്കെതിരെ കേസ്



അടൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു. അടൂര്‍ സ്വദേശിയായ ബിനു എസ് നായര്‍ക്ക് എതിരെ പത്തനംതിട്ട സൈബര്‍ ക്രം പൊലീസാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ അടൂര്‍ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലിന്റെ പരാതിയിലാണ് നടപടി. പത്തനംതിട്ട എസ്പിക്കാണ് പരാതി നല്‍കിയത്. ഐടി ആക്ട് പ്രകാരവും ബിഎന്‍എസ് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി ലൈംഗിക ചുവയുള്ളതും അസഭ്യം നിറഞ്ഞതുമായ എഫ്ബി പോസ്റ്റ് പങ്കുവച്ചുവെന്നാണ് എഫ്‌ഐആര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930