09 April, 2026 11:36:36 AM
മഞ്ചേശ്വരത്ത് കള്ളവോട്ട് ആരോപണം; ഒരാൾ കസ്റ്റഡിയിൽ

കാസർഗോഡ്: മഞ്ചേശ്വരത്ത് കള്ളവോട്ട് നടക്കുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം. കയ്യാറിലെ 128-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. ഗൾഫിലുള്ള ഖാലിദിന്റെ വോട്ട് ജാഫർ ചെയ്തെന്നാണ് ആരോപണം. വോട്ട് രേഖപ്പെടുത്തിയ ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.




