07 April, 2026 09:59:14 PM


'ഞങ്ങൾക്ക് എല്ലാം ചെയ്ത് തന്നത് ഇടത് സര്‍ക്കാര്‍'; എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം



മലപ്പുറം: എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം. സമസ്തയുടെ പിന്തുണ ഇടതുപക്ഷത്തിന്. തങ്ങൾക്ക് എല്ലാം ചെയ്‌ത്‌ തന്നത് ഇടത് സർക്കാർ. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന വീഡിയോ പുറത്ത്. മണ്ഡലമോ സ്ഥാനാര്‍ഥിയോ നോക്കാതെ ഇടതിനൊപ്പം നില്‍ക്കണമെന്നാണ് തീരുമാനം. കഴിഞ്ഞയാഴ്ച ചേര്‍ന്ന നേതൃയോഗത്തിലെടുത്ത തീരുമാനമാണ് അറിയിച്ചത്.

മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് കാന്തപുരം വിഭാഗം അറിയിച്ചിരിക്കുന്നത്. കോഴിക്കോട് വച്ച് നടന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ നമ്മളെ സഹായിച്ചതിനാലും ഇപ്പോഴും സഹായിക്കുന്നതിനാലും എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് പുറത്തുവന്ന വീഡിയോയില്‍ പറയുന്നത്.

ഭരിക്കുന്ന മുന്നണി ചെയ്തു തന്നിട്ടുള്ള കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുജാഹിദ് വിഭാഗത്തെ ലീഗ് വഴിവിട്ട് സഹായിക്കുന്നു എന്ന് ആരോപിച്ചാണ് എപി വിഭാഗം സമസ്തയുമായും ലീഗുമായും അകലുന്നത്. സമസ്തയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ടുകൊണ്ട് ഇരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവും വച്ചു പുലര്‍ത്തില്ലെന്ന് കാണിച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് അറിയിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915