09 March, 2026 08:48:37 AM


നെടുമങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: നെടുമങ്ങാടാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ രാത്രി 10.45 ഓടെയാണ് ദാരുണമായ സംഭവം. നെടുമങ്ങാട് – ആര്യനാട് റോഡിൽ കുളപ്പട ഗവൺമെന്റ് ഹോസ്പിറ്റലിന് സമീപം അമിതവേഗതയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു ബൈക്കുകളും പൂർണമായും തകർന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926