18 December, 2025 06:35:20 PM
പാലക്കാട് കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

പാലക്കാട്: കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ധോണി - മുണ്ടൂർ റോഡിലാണ് സംഭവമുണ്ടായത്. തീയണയ്ക്കാൻ നാട്ടുകാർ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വളരെ നേരമായി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് വണ്ടി എന്നാണ് സൂചന. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ കാറിനുള്ളിൽ ഒരാളുണ്ടെന്ന് അറിയുന്നത്. കാർ പൂർണമായും കത്തിനശിച്ചു.



