21 November, 2025 04:48:51 PM
ഫോര്‍ട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്ന് കായലിലേക്ക് വീണു; വിദേശ സഞ്ചാരികള്‍ക്ക് പരിക്ക്

കൊച്ചി: ഫോർട്ടുകൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം. തട്ട് തകർന്ന് വിദേശികൾ അഴിമുഖത്തേക്ക് വീണു. കൊച്ചി കാണാനെത്തിയ വിദേശ സഞ്ചാരികൾ ചീനവല ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെ തട്ട് തകർന്ന് കായലിൽ വീണത്. ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ വിദേശികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ആർക്കും വലിയ പരിക്ക് ഇല്ലെങ്കിലും ഇവരുടെ ബാഗ് ഉൾപ്പെടെ നഷ്ടപ്പെട്ടു. വലയുടെ പലകകൾ ദ്രവിച്ച നിലയിലാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും സഞ്ചാരികൾ കയറുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.




