08 November, 2025 10:34:35 AM
ഇടപ്പള്ളിയില്‍ കാര്‍ മെട്രോ പില്ലറില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. ആലപ്പുഴ സ്വദേശികളായ ഹരുൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട രണ്ട് പേർ അതീവ ഗുരുതരാവസ്ഥയിലാണ്. ഇന്ന് പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന കാർ മെട്രോ പില്ലറിൽ ഇടിച്ചായിരുന്നു അപകടം. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായാണ് വിവരം. പൊലീസ് അപകട സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.




