01 November, 2025 04:31:38 PM
ചെറായിയില്‍ കാറുമായി 16കാരന്റെ പരാക്രമം; വയോധികയെ ഇടിച്ചിട്ടു; പരിക്ക്

കൊച്ചി: ചെറായിയില്‍ കാറുമായി പതിനാറുകാരന്റെ പരാക്രമം. പതിനാറുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് വയോധികയ്ക്ക് സാരമായ പരിക്കേറ്റു. ചെറായി മുതല്‍ എടവനക്കാടുവരെയാണ് കൗമാരക്കാരന്‍ കാര്‍ ഓടിച്ചത്. ഇന്നോവ ക്രിസ്റ്റ വാഹനമാണ് പതിനാറുകാരന്‍ ഓടിച്ചത്. ചെറായി, ഞാറയ്ക്കല്‍, എടവനക്കാട് എന്നിവിടങ്ങളില്‍വെച്ച് നിരവധി വാഹനങ്ങളില്‍ കാര്‍ ഇടിച്ചു. പലയിടത്ത് വെച്ചും നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വണ്ടി നിര്‍ത്താതെ പോയി. അപകടമുണ്ടാക്കിയ വാഹനം ഞാറക്കയ്ല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം രജിസ്‌ട്രേഷനിലുള്ള വാഹനമാണിത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.




