13 September, 2025 09:00:23 PM
കല്ലുവാതുക്കലില്‍ കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയർപൊട്ടി രണ്ട് മരണം

കൊല്ലം: കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി രണ്ട് പേര്‍ മരിച്ചു. കിണറ്റില്‍ അകപ്പെട്ട യുവാവിനെ മുകളിലോട്ട് കയറ്റിയ ശേഷം കയറില്‍ തൂങ്ങി മുകളിലേക്ക് വരുന്നതിനിടെ കയര്‍ പൊട്ടി താഴേക്ക് വീണാണ് യുവാക്കള്‍ മരിച്ചത്. കിണറ്റിൽ വീണ കല്ലുവാതുക്കൽ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ (24) എന്നിവരാണു മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ആദ്യം കിണറ്റില്‍ വീണ യുവാവിനെ കിണറ്റില്‍ ഇറങ്ങി രക്ഷപ്പെടുത്തിയ ശേഷം ഇരുവരും കയറില്‍ പിടിച്ച്മുകളിലേക്ക് കയറുന്നതിനിടെയാണ് മധ്യഭാഗത്ത് എത്തിയപ്പോള്‍ കയര്‍ പൊട്ടി ഇരുവരും കിണറ്റിലേക്ക് വീണത്. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.