09 September, 2025 05:19:18 PM
ശാസ്താംകോട്ടയിൽ സ്കൂൾ ബസ് സ്കൂട്ടറിലിടിച്ചു; പ്രതിശ്രുത വധുവിന് ദാരുണാന്ത്യം

കൊല്ലം: ശാസ്താംകോട്ടയിൽ സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. തൊടിയൂർ ശാരദാലയം വീട്ടിൽ അഞ്ജന (25) ആണ് മരിച്ചത്. ശാസ്താംകോട്ട ഭരണിക്കാവ് പുന്നമുട് ജംഗ്ഷനിൽ രാവിലെ 9.45-നായിരുന്നു അപകടം. ജോലിക്ക് പോവുകയായിരുന്ന അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. ബസ് ശരീരത്തിലൂടെ കയറിയിറങ്ങി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയാണ് അഞ്ജന. ഒക്ടോബർ 19-നായിരുന്നു അഞ്ജനയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.