02 September, 2025 11:30:55 AM
തിരുവനന്തപുരത്ത് കടലിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. നബീലിൻ്റെ മൃതദേഹമാണ് രാവിലെ വി എസ് എസ് സി ക്കു സമീപം സൗത്ത് തുമ്പ കടലിൽ കണ്ടെത്തിയത്. മത്സ്യ തൊഴിലാളികൾ നബീലിൻ്റെ മൃതദേഹം കരയ്ക്കെത്തിച്ചു. തുമ്പ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഞായർ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. കടലിൽ മുങ്ങിത്താണ മൂന്നു പേരിൽ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. നബീൽ, അഭിജിത് എന്നിവരെയാണ് തിരയിൽപെട്ട് കാണാതായത്.
                                
                                        


