28 August, 2025 02:14:40 PM


കടനാട്ടിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ



പാലാ: പാലാ കടനാട്ടിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ. കുന്നത്ത് സുകുമാരന്റെ ഓട്ടോറിക്ഷയാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്ദിരാ കുന്നിലെ ആൾതാമസം ഇല്ലാത്ത വീടിൻറെ പോർച്ചിൽ ആണ് സ്ഥിരമായി രാത്രിയിൽ വാഹനം പാർക്ക് ചെയ്തിരുന്നത്.  ഇന്നലെ രാത്രിയിൽ ഓട്ടം കഴിഞ്ഞ് വാഹനം പാർക്ക് ചെയ്തതാണ്. പുലർച്ചയാണ് ആളുകൾ വാഹനം കത്തി നിലവിൽ കണ്ടെത്തിയത്. ഡീസൽ ഓട്ടോറിക്ഷ പൂർണ്ണമായും കത്തി നശിച്ച നിലയിലാണ് . സംഭവത്തിനു മുന്നിൽ ദുരൂഹതയുള്ളതായി പ്രദേശവാസികൾ ആരോപിച്ചു. മേലുകാവ് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932