27 August, 2025 08:15:57 PM
വാകത്താനത്ത് പള്ളിയിൽ നിന്നും സ്വർണവും പൂജാ പാത്രങ്ങളും മോഷണം ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ

വാകത്താനം: വാകത്താനത്ത് പള്ളിയിൽ നിന്നും സ്വർണവും പൂജാ പാത്രങ്ങളും മോഷണം ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. 28-06-2025 തീയതി രാത്രി 11 മണിക്കും 29-06-2025 തീയതി പുലർച്ചെ 3 30 മണിക്കും ഇടയിൽ വാകത്താനം തൃക്കോതമംഗലം സെയിന്റ് ജെയിംസ് ഓർത്തഡോക്സ് പള്ളിയുടെ ഓഫീസ് മുറിയും വികാരിയുടെ മുറിയും കുത്തി തുറന്ന് പൂജാ പാത്രവും അലമാരയിൽ സൂക്ഷിച്ചിരുന്ന 10 സ്വർണ താലിയും മോഷണം ചെയ്ത കേസിലെ പ്രതികളായ തമിഴ്നാട് തിരുനെൽവേലി തെങ്കാശി വിശ്വനാഥൻ കോവിൽ സ്ട്രീറ്റിൽ ലക്ഷ്മി ഭവനം വീട്ടിൽ വസന്തകുമാർ (54 ), കോട്ടയം ഏറ്റുമാനൂർ പേരൂർ അമ്പലം കോളനി ഭാഗത്ത് പുട്ടത്തങ്കൽ വീട്ടിൽ ശശി വി എസ്. (71 ), കോട്ടയം ഏറ്റുമാനൂർ അതിരമ്പുഴ പേമലമുകളിൽ വീട്ടിൽ ഉദയകുമാർ (61) എന്നിവരെ വാകത്താനം പോലീസ്റ്റേഷൻ എസ് എച്ച് ഒ അനീഷ് പി ബി, എസ് ഐ അനിൽ കുമാർ എം കെ, എ എസ് ഐ അനീഷ് കെ സി , സി പി ഒ ഷാനൂപ്, സി പി ഒ സജി, കോട്ടയം വെസ്റ്റ് പോലീസ്റ്റേഷൻ സ്‌ക്വാഡ്, സി പി ഒ നിതിൻ പി ചെറിയാൻ , സി പി ഒ സലമോൻ എന്നിവർ അടങ്ങുന്ന പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.